പയ്യോളി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി “പുലർകാലം ” ഊർജ്ജിത കൗമാരം ബ്ലോക്ക് തല ക്യാമ്പ് തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
ബ്ലോക്ക് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആണ് ക്ലാസ്
യോഗ പുലർകാലവായന ട്രാഫിക് ബോധവൽക്കരണം ഏയറോബിക്സ് തീയറ്റർ വർക്ക് ഷോപ്പ് ലൈഫ് പ്ലാനിങ് ട്രോമാകെയർ എന്നീ വിഷയങ്ങളിലാണ് ക്ലാസ്.
ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എൻ എം മൂസ്സ കോയ പ്രൊജക്ട് കോ ഓഡിനേറ്റർ എം മഹേഷ് ഡോ: കെ ലോഗേഷ് സുരേഷ് കെ വിജയൻ റിജേഷ് കൃഷ്ണൻ കെ അജീഷ് എന്നിവർ പ്രസംഗിച്ചു.
Discussion about this post