പയ്യോളി : പ്രതിഭകൾക്ക് പുതിയ വാതിൽ തുറക്കാൻ പുതിയ പദ്ധതികളുമായി പയ്യോളി ഹൈ സ്കൂൾ. 750 കുട്ടികളിൽ നിന്നാണ് 50 പ്രതിഭകളെ വിവിധ പരീക്ഷകളിൽ കൂടി തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തെ വൈവിധ്യമാർന്ന പരിപാടികളാണ് അവർക്ക് വേണ്ടി ഒരുക്കുന്നത്. ശാസ്ത്രഞ്ജരുമായുള്ള അഭിമുഖം , രാജ്യത്തെ പ്രധാന ശാസ്ത്ര
സ്ഥാപനങ്ങളിലെ സന്ദർശനം , നിരന്തരമായ പരിശീലനങ്ങൾ, എല്ലാ ശനിയാഴ്ചകളിലും ഞായറാഴചകളിലും ക്ലാസ്സുകൾ, നാടകക്യാമ്പ് , സിനിമ ക്യാമ്പ് , വായനശാലകൾ , സഹവാസ ക്യാമ്പുകൾ, വിദഗ്ദരുമായുള്ള അഭിമുഖങ്ങൾ , ഫീൽഡ് ട്രിപ്പുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നു.
ഐ എ എസ്, ഐ പി എസ്, എൻ ഡി എ തുടങ്ങിയ മത്സര പരീക്ഷകൾക്കും കുട്ടികളുടെ പ്രത്യേക അഭിരുചികൾ മനസ്സിലാക്കി ആ മേഖലകളിലേക്ക് കുട്ടികളെ തിരിച്ചു വിടുകയാണ് ലക്ഷ്യം. STEP (Student Total Empowerment Programme) എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. വിദ്യാലയത്തിൽ ഇവർക്കുപയോഗിക്കാൻ 25000 പുസ്തകങ്ങളോടു കൂടിയ ലൈബ്രററി . ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ഫിസ്കസ്, കെമിസ്ട്രി , ബയോളജി ലാബുകളിൽ അവർക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾക്ക് കുട്ടികളെ
പ്രോത്സാഹിപ്പിക്കാൻ ഇന്നോവേഷൻ ക്ലബിന് രൂപം കൊടുത്തിട്ടുണ്ട്. രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചാണ് STEP ന്റെ പ്രവർത്തനം . കെ.വി. പ്രേമചന്ദ്രൻ മാസ്റ്റർ കൺവീനറും, കൂരന്റെവിട രവിമാസ്റ്റർ ചെയർമാനുമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
STEP പദ്ധതി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ മനോജ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ അദ്ധ്യക്ഷനായി. പ്രധാന അധ്യാപകൻ കെ.എൻ.ബിനോയ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
അജ്മൽ മാടായി, എസ് എം സി ചെയർമാൻ സി എം മനോജ് കുമാർ, പി ഗോവിന്ദൻ മാസ്റ്റർ, കെ രവീന്ദ്രൻ മാസ്റ്റർ, അനിത യു കെ എന്നിവർ സംസാരിച്ചു. കെ.വി. പ്രേമചന്ദ്രൻ നന്ദി പറഞ്ഞു.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോ-ഓർഡിനേറ്ററും മോട്ടിവേറ്ററുമായ ഡോ.അബ്ദുൾ നാസർ, പ്രദീപ് മുദ്ര (നാടകം)
സഹദേവൻ മാസ്റ്റർ (ഗണിതം മധുരം) ജോർജ്ജ് മാസ്റ്റർ കെ.ടി ( അനന്ത വിസ്മയം പ്രപഞ്ചം ) അഡ്വ. അമൽ കൃഷ്ണ (കുട്ടികളുടെ നിയമങ്ങൾ ) എന്നിവർ പങ്കെടുക്കും. കായിക പരിശീലനം, നാടൻ പാട്ട്, യോഗ ക്യാമ്പ് ഫയർ തുടങ്ങി 2 ദിവസം നീണ്ടു നിൽക്കുന്ന റസിഡൻഷ്യൽ ക്യാമ്പിനാണ് തുടക്കം കുറിക്കുന്നത്.
Discussion about this post