തിക്കോടി : 37 ഭിന്നശേഷി വിദ്യാർത്ഥികൾ ഉൾപ്പടെ മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ബഹു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ നിവേദനം നൽകി. പി ടി എ പ്രസിഡണ്ട് ബിജു
കളത്തിൽ, ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ എന്നിവരാണ് നിവേദനം നൽകിയത്. ബഹു തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്. അടിയന്തര ഇടപെടൽ നടത്താമെന്ന് മന്ത്രി അറിയിച്ചു.
Discussion about this post