പയ്യോളി: ഓൺലൈൻ ഗെയിമിൻ്റെ പേരിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് പരസ്യ സംഘട്ടനം. പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ് പയ്യോളി ബസ്സ് സ്റ്റാൻ്റിൽ ഏറ്റുമുട്ടിയത്. ഇന്ന് വൈകീട്ട് 4. 30 ഓടെയാണ് സംഭവം.
പയ്യോളി ഗവ. ഹൈസ്കൂളിലെ ഒമ്പതും പത്തും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് തല്ല് നടത്തിയത്. സംഭവമറിഞ്ഞ് പയ്യോളി പൊലീസും, അധ്യാപകരും സ്ഥലത്തെത്തിയതോടെ രംഗം ശാന്തമാവുകമായിരുന്നു.
പൊലീസ് എത്തിയയുടൻ തല്ലുണ്ടാക്കിയ വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു. മൊബൈൽ ഫോണിൽ ‘ഫ്രീഫയർ’ ഓൺ ലൈൻ ഗെയിമുമായി ബന്ധപ്പെട്ടാണ് തല്ലുണ്ടായതെന്ന് മറ്റു വിദ്യാർഥികൾ പറഞ്ഞു.
കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ബസ് സ്റ്റാൻഡിൽ ഇതേ സംഭവങ്ങൾ ആവർത്തിക്കുന്നതായി സ്റ്റാൻഡിലെ കച്ചവടക്കാരും ബസ് ജീവനക്കാരും പറഞ്ഞു.
നേരത്തെയും, വിദ്യാർഥികൾ പലയിടത്തും കേന്ദ്രീകരിച്ച് തുടർച്ചയായി കൂട്ടത്തല്ലിലേർപ്പെട്ടത് പയ്യോളി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post