പയ്യോളി : ജി വി എച്ച് എസ് എസ് പയ്യോളിയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ജി വി എച്ച് എസ് എസ് പയ്യോളിയിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി സംയുക്ത യോഗനടത്തി .പഞ്ചായത്ത് പ്രസിഡൻ്റ് ശീമതി. ജമീല സമദ് ഉദ്ഘാടനം ചെയ്ത
പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് ബിജു കളത്തിൽ അദ്ധ്യക്ഷം വഹിച്ചു. യോഗ പരിശീലകൻ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ എസ് പി സി, എൻ സി സി, ജെ ആർ സി, സ്‌കൗട്ട് ഗൈഡ്‌സ്
കേഡറ്റുകളും യോഗ പരിശീലനം നടത്തി . ഹെഡ്മാസ്റ്റർ ബിനോയ് കുമാർ ,പി ഇ ടി സനിത ,ജയ ,സ്റ്റാഫ് സെക്രട്ടറി അനിത യു കെ, പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Discussion about this post