പയ്യോളി: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. കീഴൂർ ഗവ: യൂപി സ്ക്കൂൾ, കീഴൂർ എ യൂ പി സ്കൂൾ, കരിമ്പിൽ കോളനി, ചെട്ടിത്തറയ്ക്ക് അടുത്തുള്ള കിണർ അടക്കം പൊതുകിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും സ്കുളിലെ പാചക മുറികളുടെ ശുചിത്വ പരിശോധനയും നടത്തി.

ക്ലോറിനേഷൻ പരിപാടി നഗരസഭാംഗം സി കെ ഷഹനാസ് ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
ജെ എച്ച് ഐ സതീശൻ്റ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജെ പി എച്ച് എൻ പ്രജിത, അരുണിമ, ആശാ വർക്കർമാരായ ഷൈജ, രജിത, പ്രധാനാധ്യാപകർ സുനിൽകുമാർ പങ്കെടുത്തു.



Discussion about this post