പയ്യോളി: നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അവലോകന യോഗം ചേർന്നു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ഭക്ഷ്യ സ്ഥാപനങ്ങളുടെ പരിശോധന നടപടികളും അവലോകനം ചെയ്തു. പരിശോധനകൾ കർശനമായി തുടരുന്നതിന് യോഗം തീരുമാനിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുറഹിമാന്റെ അദ്ധ്യക്ഷത വഹിച്ചു.
അംഗങ്ങളായ അൻവർ കായിരിക്കണ്ടി, കെ സി ബാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ചന്ദ്രൻ, ടി പി പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ പ്രകാശൻ, പി ജിഷ, ഡി ആർ രജനി എന്നിവർ പങ്കെടുത്തു.

Discussion about this post