പയ്യോളി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും 1 കോടി രൂപ അനുവദിച്ച് ഉത്തരവായതായി കാനത്തിൽ ജമീല എം എൽ എ അറിയിച്ചു.

സ്കൂളിന് തെക്ക് ഭാഗത്തുള്ള പഴയ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുക. എൽ എസ് ജി ഡി എഞ്ചിനീയറിംഗ് വിഭാഗമാണ് എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയത്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് പയ്യോളിക്കായി അനുവദിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. നേരെത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു.

തുടർന്നിങ്ങോട്ട് 84 ലക്ഷം രൂപ വി എച്ച് എസ് ഇ കെട്ടിടത്തിനും, ഇക്കഴിഞ്ഞ ബജറ്റിൽ 3 കോടി രൂപയും അനുവദിച്ചിരുന്നു. ജനകീയ വിഭവ സമാഹരണത്തിലൂടെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയ ഈ സ്കൂളിനെ മാസ്റ്റർ പ്ലാനിനനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് എം എൽ എ പറഞ്ഞു.
Discussion about this post