തിക്കോടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് മണ്ണൊലിച്ച് തകർന്ന പയ്യോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനം ജില്ലാ പഞ്ചായത്ത് വിദഗ്ധ സമിതി സന്ദർശിച്ചു. മണ്ണൊലിച്ച് മൈതാനം ഇനിയും തകരാതിരിക്കാനുള്ള താത്കാലിക നിർദ്ദേശങ്ങൾക്ക് സമിതിയിൽ ധാരണയായി.

കാലവർഷം വരുന്നതിനാൽ മണ്ണിടിച്ചിൽ കൂടാതിരിക്കാൻ താത്കാലിക സംവിധാനം ഒരുക്കുക. രാത്രികാലങ്ങളിലുള്ള മണൽകടത്ത് തടയുന്നതിന് നടപടി സ്വീകരിക്കുക. സംഭവത്തിൻ്റെ ഗൗരവം കലക്ടറെ ധരിപ്പിച്ച് നടപടി എടുപ്പിക്കുക. ദേശീയപാത പ്രവൃത്തി കരാറെടുത്ത കമ്പനിയെ ബോധ്യപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കുക എന്നിവയാണ് സംഭവസ്ഥലത്ത് സന്ദർശനം നടത്തിയ വിദഗ്ദ സമിതിയുടെ തീരുമാനം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ, തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം ബിനു കാരോളി, എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ചന്ദ്രൻ, അസി.എക്സി.എഞ്ചിനീയർ, പ്രിൻസിപ്പൽ കെ പ്രദീപൻ, പഞ്ചായത്ത് എഞ്ചിനീയർമാരായ ലൈല, സന്ധ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





































Discussion about this post