തിക്കോടി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പേര് തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി എന്നാക്കുന്നതിന് സ്കൂളിൽ ചേർന്ന പി ടി എ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ബിജു കളത്തിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിച്ചു.

പ്രസിഡണ്ട് ബിജു കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ കെ പ്രദീപൻ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ സജിത്, ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് കുമാർ, അജ്മൽ മാടായി, സജീഷ് കുമാർ, ഷെറി ടീച്ചർ പ്രസംഗിച്ചു.

പി ടി എ എടുക്കുന്ന തീരുമാനം സ്കൂളിൻ്റെ ഭരണ നിർവഹണം നടത്തുന്ന ജില്ലാ പഞ്ചായത്തിന് സമർപ്പിച്ച് തീരുമാനം ഉണ്ടാക്കിയെടുക്കുകയാണ് ഇനി വേണ്ടത്. പി ടി എ യുടെ ശുപാർശ ജില്ലാ പഞ്ചായത്ത് അംഗീകരിക്കുന്നതോടെ “ഞെക്കുമ്പോൾ കത്തുന്ന ടോർച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യൻ. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ച് ചിരിക്കുക.” എന്ന് ഉദ്ബോധിപ്പിച്ച, മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ പി കുഞ്ഞനന്തൻ നായരെന്ന തിക്കോടിയൻ്റെ സ്മാരകമായി പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാറും.


Discussion about this post