തിക്കോടി: പയ്യോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ക്യാൻവാസിലെ ചിത്രം വര, ഉറിയടി എന്നിവ ആവേശകരമായി.

പ്രവേശനോത്സവം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയതു. പി ടി എ പ്രസിഡൻ്റ് ബിജു കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനു കാരോളി, അബ്ദുറഹ്മാൻ കുന്നുമ്മൽ,

മഠത്തിൽ അബ്ദുറഹ്മാൻ, ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ പ്രദീപൻ, വി എച്ച് എസ് സി പ്രിൻസിപ്പൽ സജിത് കുമാർ, കെ പി ഗിരീഷ് കുമാർ, ടി ഖാലിദ്, ടി കെ രുഗ്മാംഗദൻ, പുതുക്കുടി ഹമീദ് സംബന്ധിച്ചു.
1974-75 പൂർവ്വവിദ്യാർത്ഥി ബാച്ച് സ്കൂളിന് പോഡിയം സംഭാവന ചെയ്തു.

Discussion about this post