പയ്യോളി: ഗവ. വി എച്ച് എസ് എസിൽ വായനവാരാചരണ പരിപാടികളുടെ ഔപചാരികമായ സമാപനവും ആയിരം വായനക്കുറിപ്പുകളുടെ പ്രകാശനവും പ്രസിദ്ധ കഥാകൃത്ത് യു കെ കുമാരൻ നിർവഹിച്ചു.

വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു.
ചടങ്ങിൽ, കഥയുടെ അമ്പതാണ്ട് പിന്നിട്ട നാടിന്റെ കഥാകാരനും, പയ്യോളി സ്കൂളിലെ പൂർവ വിദ്യാർഥിയുമായ യു കെ കുമാരനെ പ്രധാനാധ്യാപകൻ കെ എൻ ബിനോയ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

എസ് എം സി ചെയർമാൻ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് കുമാർ ആമുഖ ഭാഷണം നടത്തി. പൂർവ വിദ്യാർഥി പ്രസിഡൻ്റ് ടി ഖാലിദ്, എം ടി ഗീത, ടി എം സുനിൽ, എൻ കെ സജീവൻ, അനിൽകുമാർ പ്രസംഗിച്ചു.

യു കെ അനിത സ്വാഗതവും ലൈബ്രറി അംബാസിഡർ റിദ ഷെറിൻ നന്ദിയും പറഞ്ഞു. വിദ്യാർഥികൾ യു കെ കുമാരനുമായി സംവദിച്ചു.


Discussion about this post