പയ്യോളി : ശാസ്ത്രവും, സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് പയ്യോളി ഗവ: ടെക്നിക്കൽ ഹൈസ്ക്കൂളിൽ ‘ടെക് ഫെസ്റ്റ് 2022’ സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് സജീവ് കുമർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻജിനീയറിങ്ങ് ഇൻസ്ട്രക്ടർ സുരേഷ് അധ്യക്ഷത വഹിച്ചു. ടെക് ഫെസ്റ്റ് കൺവീനറും ഫോർമാനുമായ അനൂപ് സ്വാഗതം പറഞ്ഞു. കുട്ടികളിലെ സാങ്കേതിക
ജ്ഞാനത്തിൻ്റെ നേർ സാക്ഷ്യമായി വിവിധ കണ്ടുപിടുത്തങ്ങൾ ടെക് ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ജെറ്റ് വിമാനങ്ങൾ മുതൽ ഇലക്ട്രിസിറ്റി ഉല്പാദനത്തിലെ അതിനൂതനാശയങ്ങൾ വരെ പ്രദർശനത്തിലുണ്ടായിരുന്നു. രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്കും പ്രദർശനങ്ങൾ കാണാൻ അവസരം ഉണ്ടായിരുന്നു. സമാപന
സമ്മേളനത്തിൽ അധ്യാപകരായ കെ ജെ യേശുദാസ് ,ബിനോയ് സ്കറിയ, ഗോകുൽ, പ്രകാശ്, കെ എം ഷീജ, നിഷ,എച്ച് സി ഗിരീഷ് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post