പയ്യോളി: ലൈബ്രറി വിപുലീകരണത്തിനായി നാടകോത്സവത്തിന് തയ്യാറെടുക്കുകയാണ് പയ്യോളി ഗവ. ജി വി എച്ച് എസ് സ്കൂൾ. ലൈബ്രറി നവീകരണ പദ്ധതിയായ ധനുസ് -2022 ന്റെ ഭാഗമായാണ് അഖില കേരള നാടകോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയ ലൈബ്രറി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനുസ് പ്രവർത്തനമാരംഭിച്ചത്.
ഇരുപത്തിഅയ്യായിരത്തോളം പുസ്തകങ്ങൾ, പുസ്തക ബാങ്ക്, ചോദ്യബാങ്ക്, ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ വിവിധ റഫറൻസ് ഗ്രന്ഥങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ഇന്റർനെറ്റ് സൗകര്യമുൾപ്പെടെയുള്ള വിശാലമായ വായനാമുറി ഇങ്ങിനെ അത്യന്താധുനിക സൗകര്യങ്ങളടങ്ങിയ ബൃഹത്തായ ലൈബ്രറി വികസന പദ്ധതിയുടെ ധനശേഖരണാർഥമാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവം ഒരുക്കുന്നത്.
മാർച്ച് 10 ന് ബഹു. ഗതാഗത വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സദസ്സിൽ സാഹിത്യ സാംസ്ക്കാരിക മണ്ഡലങ്ങളിലെ പ്രഗത്ഭർ പങ്കെടുക്കും.
മാർച്ച് 15ന് നാടകോത്സവം സമാപന ദിവസം സർഗായനം- 2022 അരങ്ങേറും.
സർഗ പ്രതിഭകളുടെ അരങ്ങ്, സാംസ്കാരിക സദസ്, യാത്രയയപ്പു സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ആധുനിക രീതിയിൽ നിർമിച്ച ലൈബ്രറി, നാടകോത്സവത്തിന് യവനിക ഉയരുന്ന മാർച്ച് 10ന് പൊതുസമൂഹത്തിന് കൂടി പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഗതാഗത വകുപ്പുമന്ത്രി തുറന്നു കൊടുക്കും .
🟪 മാർച്ച് 10 ന്: അമ്പലപ്പുഴ അക്ഷര ജ്വാലയുടെ സ്വർണ മുഖി,
🟪 11 ന്: കായംകുളം ശബര്യയുടെ ദൈവത്തിന്റെ പുസ്തകം,
🟪 12 ന്: തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം,
🟪 13 ന്: കോഴിക്കോട് കലാഭവന്റെ ഉന്തുവണ്ടി,
🟪 14 ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി എന്നീ നാടകങ്ങൾ അരങ്ങേറും
Discussion about this post