തിക്കോടി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വി എച്ച് എസ്സ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും, പുതുതായി സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ ഉദ്‌ഘാടനം നിർവഹിച്ചു.
പി ടി എ വൈസ് പ്രസിഡൻ്റ് രമേശൻ കോക്കാലേരി അധ്യക്ഷത വഹിച്ചു.
വി എച്ച് എസ് പൊതു പരീക്ഷയിൽ ഉന്നത വിജയ നേടിയ വിദ്യാർഥികൾ ജില്ലാ പഞ്ചായത്ത് അംഗത്തൽ നിന്നും ഉപഹാരങ്ങൾ ഏറ്റു വാങ്ങി.
തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം ബിനു കാരോളി, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര, പ്രധാനാധ്യാപിക ശിഖ, കരിയർ ഗൈഡൻസ് കോ -ഓർഡിനേറ്റർ എം കെ പ്രചിഷ പ്രസംഗിച്ചു.
പ്രിൻസിപ്പൽ വി നിഷ സ്വാഗതവും കെ സജിത്ത് നന്ദിയും പറഞ്ഞു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
Discussion about this post