പയ്യോളി: ഗോള്‍ഡ് പാലസ് ജ്വല്ലറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന പ്രതി എയർപോർട്ടിൽ പിടിയിലായി. ചിങ്ങപുരം കാട്ടിൽ ഇസ്മയിലിനെയാണ് (46) പോലീസ് കോഴിക്കോട് എയർപോർട്ടിൽ കസ്റ്റഡിയിൽ എടുത്തത്.

തട്ടിപ്പിനെ തുടർന്ന് വിദേശത്തേക്ക് മുങ്ങിയ പ്രതിക്കതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പോലീസിന്റെ അന്വേഷണം മുറുകിയതോടെ നാട്ടിലേക്ക് തിരിച്ച ഇസ്മയിലിനെ വെള്ളിയാഴ്ച എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പയ്യോളി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് പ്രതിയെ 11 മണിയോടെ പയ്യോളി സ്റ്റേഷനിലെത്തിക്കുകയും മൂന്ന് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി.






































Discussion about this post