പയ്യോളി: പാവങ്ങളെ സഹായിക്കാനുള്ള ഭണ്ഡാരപ്പെട്ടികൾ കവർന്ന് മോഷ്ടാക്കൾ. പയ്യോളി നഗരസഭ മത്സ്യ മാർക്കറ്റിനകത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് രാത്രിയുടെ മറവിൽ ഷട്ടർ കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ കവർന്നത്. ഇന്ന് (ശനി) പുലർച്ചെയാണ് കവർച്ച മത്സ്യ വില്പന തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നിരാലംബരും അശരണരും ദരിദ്രരുമായ രോഗികളുടെ ആശ്രയ കേന്ദ്രമായ പയ്യോളിയിലെ ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവ് സ്ഥാപിച്ച സംഭാവനപ്പെട്ടിയാണ് മോഷ്ടാക്കൾ കവർന്നത്. വേദനയനുഭവിക്കുന്നവരുടെ കണ്ണീർ തുടയ്ക്കുക്കുന്നതിനായി ഉപയോഗിക്കേണ്ടിയിരുന്ന രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
സമീപകാലത്ത് പയ്യോളിയിൽ കടകൾ കുത്തിത്തുറന്ന് ഭണ്ഡാരപ്പെട്ടികൾ കവരുന്നത് പതിവാകുകയാണ്. ഇക്കഴിഞ്ഞയാഴ്ചയാണ് കോഴിക്കടകളിൽ നിന്നുൾപ്പെടെ അഞ്ചോളം ഭണ്ഡാരപ്പെട്ടികളാണ് മോഷ്ടിക്കപ്പെട്ടത്. കോഴിക്കടകളുടെ ചില്ലുകൾ പൊട്ടിച്ചാണ് കവർച്ച നടത്തിയത്.
Discussion about this post