പയ്യോളി: “കെലക്കാത്ത സന്ദനമരം
വെഗാ വെഗാ പൂത്തിരിക്ക്..” എന്ന ഗാനത്തോടെ ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഭേദിച്ച നഞ്ചിയമ്മ എന്ന പാട്ടുകാരി ഇന്ന് പയ്യോളിയിൽ. പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന വനിതാ ദിന പരിപാടികളിലേക്കാണ് നഞ്ചിയമ്മയെത്തുന്നത്.
അയ്യപ്പനും കോശിയും എന്ന സിനിമക്ക് വേണ്ടി പാടിയ പാട്ടിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മയെ ലോക വനിത ദിനത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി ‘കലാരത്ന പുരസ്കാരം’
നൽകി ആദരിക്കുന്നു. കൂടെ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 14 വനിതകളെയും സമാദരിക്കും. ഇന്ന് വൈകു. 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക. പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് നിർവഹിക്കും. സമിതി പയ്യോളി ചാപ്റ്റർ പ്രസിഡണ്ട് എസ് ആർ ഖാൻ അധ്യക്ഷത വഹിക്കും. സുഹൃത് സമിതിയുടെ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.
Discussion about this post