പയ്യോളി: നഗരസഭയിലെ 12 -ാം ഡിവിഷൻ വികസന സമിതിയുടെയും കുടുംബശ്രീ എഡി എസിൻ്റെയും നേതൃത്വത്തിൽ ഡിവിഷനിൽ നിന്നും എൽ എസ് എസ്, യു എസ് എസ് ജേതാക്കളായ ശ്രീലക്ഷ്മി, സാന്ദ്ര സുധീഷ്, ദിയ പ്രമോദ്, കൃഷ്ണ തീർത്ഥ, ഫൈഹ ഖാലിദ്, അനവദ്യ സുനിൽ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭാംഗം ഖാലിദ് കോലാരിക്കണ്ടി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
എം കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പിലാക്കണ്ടി നാരായണൻ, രമേശൻ പുവ്വാട്ട്, എ ഡി എസ് ചെയർപേഴ്സൺ കെ റമീന, വിമല, ഖാലിദ് പയ്യോളി പ്രസംഗിച്ചു. വികസന സമിതി കൺവീനർ എം പി ബാബു സ്വാഗതവും കെ സുനിൽ നന്ദിയും പറഞ്ഞു.
Discussion about this post