പയ്യോളിയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നു. 232 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47.41% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. തൊട്ടടുത്ത മുനിസിപ്പാലിറ്റികളായ കൊയിലാണ്ടിയിലും, വടകരയിലും സ്ഥിതി വിഭിന്നമല്ല. കൊയിലാണ്ടിയിൽ 54.66 ശതമാനവും വടകര മുനിസിപ്പാലിറ്റിയിൽ 41.69 ശതമാനവുമാണ് ടി പി ആർ. എന്നാൽ തിക്കോടിയിൽ 37.7 ശതമാനവും തുറയൂരിൽ 48.39 ശതമാനവുമാണ് ടി പി ആർ . കോഴിക്കോട് ജില്ലയിൽ 12035 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 5783 പേർക്ക് രോഗം സ്ഥിരീകരിച്ചു. 48 .05 ശതമാനമാണ് ജില്ലാ തല ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്.
ഇതിനിടയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് വാർ റൂം തുടങ്ങുന്നതിന് ഉത്തര മേഖല ആർ ജെ ഡി യുടെ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികളെ ഉൾപ്പെടുത്തി കോവിഡ് വാർ റൂം രൂപീകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കാൻ നഗരസഭ തീരുമാനം എടുത്തു. 1 മുതൽ 9 വരെയുള്ള ഡിവിഷനുകളുടെ ചുമതല ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രൻ ടി യ്ക്കും, 10 മുതൽ 18 വരെയുള്ള ഡിവിഷനുകളുടെ ചുമതല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശനും, 19 മുതൽ 27 വരെയുള്ള ഡിവിഷനുകളുടെ ചുമതല ആർ ആർ ടി കോ ഓർഡിനേറ്റർ എൻ. സി സജീറിനെയും 28 മുതൽ 36 വരെയുള്ള ഡിവിഷനുകളിൽ ഇസ്മത്തിനെയും ചുമതലപ്പെടുത്തി.
Discussion about this post