പയ്യോളി: പിണറായി സർക്കാരിന്റെ കറന്റ് ചാർജ് വർധനക്കെതിരെ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രകടനവും കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകാശവും തീർത്തു.

പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം ബബിത്ത് മലോൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അക്ഷയ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ, ഇ കെ ശീതൾ രാജ്, നിധിൻ പൂഴിയിൽ, എം ഷനിൽ, ദിലീപ് മൂലയിൽ, സനൂപ് കോമത്ത് പ്രസംഗിച്ചു.

എസ് ഡി സുദേവ്, അനഘ നിധിൻ, ഹരിരാജ് മഠത്തിൽ, റിനീഷ് പൂഴിയിൽ, സിദ്ധാർഥ് അയനിക്കാട്, സജയ്, ശരണ്യ ഷനിൽ നേതൃത്വം നൽകി.


Discussion about this post