പയ്യോളി: അനിയന്ത്രിതമായി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കി കോർപ്പറേറ്റ് നയം നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റാഫീസ് ധർണ കോൺഗ്രസ് ജില്ലാ സിക്രട്ടറി മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു.
പ്രതീകാത്മകമായി പോസ്റ്റോഫിസിന് മുന്നിൽ സിലിണ്ടർ സ്ഥാപിച്ച് റീത്ത് സമർപ്പിച്ചു. ഏഞ്ഞിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. പി എൻ അനിൽകുമാർ, ഇ കെ ശീതൾ രാജ്, സി കെ ഷഹനസ്, മായനാരി ബാലകൃഷ്ണൻ, എൻ എം മനോജ്, ടി സി ഷൈലജ, മഹിജ എളോടി, കെ ടി സത്യൻ, സനൂപ് കോമത്ത്, പിടി ബിന്ദു പ്രസംഗിച്ചു.
Discussion about this post