പയ്യോളി: വ്യാപാരികളുടെ കൂട്ടായ്മയായ പയ്യോളി കമ്പനിയുടെ നേതൃത്വത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയംഗം കെ പി റാണാ പ്രതാപ് ഉദ്ഘാടനം ചെയ്തു.
നിധീഷ് പൂജാ സ്റ്റോർ അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൾ വാരിസ്, മനോജ് കേരള സലൂൺ, ഒ കെ സോമൻ, എൻ സി അശോകൻ എന്നിവർ ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
നഗരസഭാംഗം മനോജ് കുമാർ സ്വാഗതവും എം കെ പ്രമോദ് നന്ദിയും പറഞ്ഞു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ എം കെ അലൻ കൃഷ്ണ, ആർദ്ര മനോജ്, കെ വി നവീൻ കൃഷ്ണ, എം ധ്യാൻ ലക്ഷ്മി എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പയ്യോളി ടൗണിന് വടക്കുഭാഗത്തെ രണ്ട് കോംപ്ലക്സുകളിലെ, വ്യാപാരികളുടെ കൂട്ടായ്മയാണ് പയ്യോളി കമ്പനി.
Discussion about this post