പയ്യോളി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി, ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ മെയ് 27, 28 തിയ്യതികളിൽ പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചലച്ചിത്ര കേമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു.

പുരുഷൻ കടലുണ്ടി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ആർ കെ സതീഷ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത്കുമാർ, അനിൽ ആയഞ്ചേരി, ഡി ദീപ, കെ ഗോപാലൻകുട്ടി, എൻ അബൂബക്കർ, ചന്ദ്രൻ മുദ്ര പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ഡോ. ആർ കെ സതീഷ് (ചെയർമാൻ) പവിത്രൻ മൊണ്ടാഷ്, പി കെ ശശികുമാർ, രാജൻ പടിക്കൽ (വൈസ് ചെയർമാൻമാർ), റഫീഖ് പറോളി (ജനറൽ കൺവീനർ), ജയൻ മൂരാട്, സലാം ഫർഹത്ത്, സി വി ശ്രുതി (കൺവീനർമാർ), കെ കെ പ്രേമൻ (ഖജാൻജി), മഹമൂദ് മൂടാടി (കേമ്പ് ഡയരക്ടർ), ദിലീപ് കീഴൂർ (ജോ. ഡയരക്ടർ), ചന്ദ്രൻ മുദ്ര (കോർഡിനേറ്റർ) എന്നിവരെ തെരെഞ്ഞടുത്തു. കേമ്പിൽ പങ്കെടുക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: 9846 281 866, 7907 977 200

Discussion about this post