പയ്യോളി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിൻ്റെ വൻ ഭൂരിപക്ഷം നേടിയുള്ള വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു ഡി എഫ് പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
നട്ടുച്ചയുടെ പൊരിവെയിൽ കണക്കിലെടുക്കാതെയാണ് പ്രവർത്തകർ പയ്യോളി ടൗണിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തത്. കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺപ്രദക്ഷിണത്തിന് ശേഷം സമാപിച്ചു.
ആഹ്ലാദ പ്രകടനത്തിന് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദു റഹ്മാൻ, പി ബാലകൃഷ്ണണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഷഫീഖ് വടക്കയിൽ, പി എൻ അനിൽകുമാർ, പി എം ഹരിദാസൻ, എസ് കെ സമീർ, പി എം റിയാസ്, ഇ കെ ശീതൾ രാജ്, അക്ഷയ് ബാബു, ഹമീദ് മൂരാട്, സി പി ഫാത്തിമ, എൻ എം മനോജ്, പൃഥ്വിരാജ് മുല്ലക്കുകുളം, എ സി സുനൈദ്, വി കെ ഷഹനാസ്, എ വി സഖറിയ, വി കെ അബ്ദുറഹ്മാൻ, അൻവർ കായിരിക്കണ്ടി എന്നിവർ നേതൃത്വം നൽകി.

തൃക്കാക്കരയിലെ റെക്കോർഡ് വിജയത്തിൽ യു ഡി എഫ് പയ്യോളിയിൽ നടത്തിയ ആഹ്ലാദ പ്രകടനം… വീഡിയോ കാണാം…
Discussion about this post