പയ്യോളി: ബസ് സ്റ്റാൻ്റിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് ജീവനക്കാരായ അഞ്ചു പേർക്കെതിരെ കേസെടുത്ത് പയ്യോളി പോലീസ്. ഇരു ബസ്സുകൾ തമ്മിൽ സമയക്രമവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
പേരാമ്പ്ര – പയ്യോളി – വടകര റൂട്ടിൽ സർവീസ് നടത്തുന്ന ഡിയേഴ്സ്, പാറക്കൽ ബസ്സുകളിലെ ജീവനക്കാരാണ് തെരുവിൽ തമ്മിലടിച്ചത്. ഇരു ബസ്സുകളും സ്റ്റാൻ്റിൽ എത്തിയതോടെയാണ് വാക്ക് തർക്കം തുടങ്ങിയത്.
ഡിയേഴ്സ് ബസിലെ ജീവനക്കാരൻ പാറക്കൽ ബസിൻ്റെ താക്കോൽ ഊരിയെടുത്തതോടെയാണ് സംഘർഷമുടലെടുത്തത്. തുടർന്ന് ജീവനക്കാർ കൂട്ടത്തല്ലായി മാറി.
വെല്ലുവിളികളും അസഭ്യവർഷവുമായി. ഇതോടെ വിവരമറിഞ്ഞ് പോലീസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തുതു. ഇവരെ സ്റ്റേഷനിലെത്തിച്ചു കേസെടുത്തു.
Discussion about this post