പയ്യോളി: ബീച്ച് റോഡിന് കുറുകെ ചരക്ക് ലോറി തകരാറിലായി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 7.30 യോടെയാണ് റോഡിന് കുറുകെ ചരക്ക് ലോറി കുടുങ്ങിയത്. റയിൽവേ ഒന്നാം ഗേറ്റിന് സമീപമാണ് ലോറി നിന്നുപോയത്. മണിക്കൂറുകൾ കഴിഞ്ഞും ലോറിയുടെ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ ഒന്നാം ഗേറ്റ് വഴിയുള്ള ബീച്ച് റോഡ് അടച്ചു.

ബീച്ച് റോഡിലെ പലചരക്ക് കടയിലേക്ക് അരിയുമായെത്തിയ വലിയ ലോറിയാണ് റോഡിൽ ലീഫ് പൊട്ടി നിന്നു പോയത്.ചരക്ക് ഇറക്കുന്നതിനായി ലോറി തിരിച്ച് പിന്നിലേക്കെടുക്കുന്നതിനിടെയാണ് തകരാർ സംഭവിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും തടസ്സം മാറ്റിയെടുക്കാൻ കഴിയാത്തത് നാട്ടുകാർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയാസമാവുകയാണ്.





































Discussion about this post