പയ്യോളി: നഗരസഭ 8-ാം ഡിവിഷനിലെ അയനിക്കാട് എടയരാട്ട് – മണങ്ങോട്ട് കുനി റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി , ഒമ്പതാം ഡിവിഷൻ കൗൺസിലർ അൻവർ കായിരികണ്ടി , വാർഡ് വികസന സമിതി കൺവീനർ പ്രകാശൻ, ഗീത വെള്ളിയോട്ട്, അനീഷ്, കെ പി വിനോദ്, ശ്യാം കിഷൻ, കുഞ്ഞബ്ദുല്ല അരിങ്ങേരി, ഇ വൽസലൻ , ടി എ ജുനൈദ് തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post