പയ്യോളി: കേരള മന:സാക്ഷിയെ ഞെട്ടിച്ച, മലപ്പുറം അരീക്കോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റ് എ കെ ബൈജു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ സി രാജീവൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് ടി പി ഷിജി, എന്നിവർ പ്രസംഗിച്ചു.
ടി പ്രദീപ്, പ്രഭാകരൻ പ്രശാന്തി, കെ എം ശ്രീധരൻ, പ്രജീഷ് കോട്ടക്കൽ, സിപി രവീന്ദ്രൻ, കെ രമ്യ, അംബികഗിരിവാസൻ, മുത്തുകുമാരി, സുനില ടീച്ചർ, പി സിന്ധു, കെ പി സജിത എന്നിവർ നേതൃത്വം നൽകി.

Discussion about this post