പയ്യോളി: പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പുത്തൻപുരയിൽ ജയദാസൻ്റെ (ഡ്രൈവർ) മകൾ അനുശ്രീ (15) ആണ് ജീവനൊടുക്കിയത്. ഇന്ന് 12.30 ഓടെയാണ് സംഭവം.
പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർഥിനിയായ അനുശ്രീ പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് ജീവനൊടുക്കിയത്. ഇന്ന് കഴിഞ്ഞ ഫിസിക്സ് പരീക്ഷയും, മുമ്പ് നടന്ന മാത്സ് പരീക്ഷയും വിഷമമാണെന്ന് വീട്ടിലുള്ളവരോട് പറഞ്ഞിരുന്നുവെന്ന് അറിയുന്നു. തുടർന്ന് മുകളിലെ മുറിയിൽ കയറി വാതിലടച്ച കുട്ടി വിളി
കേൾക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ വാതിലടച്ചു കുറ്റിയിട്ടതായി കാണുകയായിരുന്നു. തുടർന്ന് അയൽക്കാരെ വിളിച്ച് വരുത്തി വാതിൽ പൊളിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അമ്മ: ഷീജ (ഹരിത കർമ സേനാംഗം)
സഹോദരി: അനഘ
Discussion about this post