പയ്യോളി: ടൗണിന് സമീപം ആളില്ലാലാത്ത വീട്ടിൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ച എട്ട് പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കവർന്നു. പയ്യോളി ഊളയിൽ ‘ശ്രീപതി’ യിൽ അംബിക ടീച്ചറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടക്കുന്ന സമയത്ത് ടീച്ചർ സഹോദരൻ്റെ വീട്ടിലായിരുന്നു.
29 ന് രാത്രി ബന്ധുവീട്ടിലെ കല്യാണം കഴിഞ്ഞ് തിരിച്ചെത്തിയ ടീച്ചർ 9 :30 ഓടുകൂടി സഹോദരൻ്റെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഉടൻ പോലീസിലറിയിക്കുകയായിരുന്നു.
മുൻവശത്തെ വാതിലിൻ്റെ പുട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ടീച്ചറെത്തുമ്പോൾ വാതിൽ ചാരി വെച്ച നിലയിലായിരുന്നു. അകത്തേക്ക് കടന്നപ്പോഴാണ് അലമാരയ്ക്കകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട് മുറി അലങ്കോലമായി കിടക്കുന്നത് കണ്ടത്.
തുടർന്ന് നടന്ന പരിശോധനയിലാണ് 8 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടത്. വീട്ടിൽ ആളില്ലാത്തത് വ്യക്തമായി അറിഞ്ഞെത്തിയ മോഷ്ടാക്കളാണ് കൃത്യം നടത്തിയത്.
Discussion about this post