പയ്യോളി: അഗ്രിക്കൾച്ചർ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറീവ് സൊസൈറ്റി എ ടി എം സ്ഥാപിച്ചു. ബാങ്കിങ്ങ് അനുബന്ധ സേവനങ്ങളായ പണം പിൻവലിക്കൽ, പണം നിക്ഷേപിക്കൽ, പണം ട്രാൻസ്ഫർ ചെയ്യൽ, ബിൽ ചെയ്മന്റുകൾ തുടങ്ങിയ സേവനങ്ങൾ കീഴൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് സദാസമയം ലഭ്യമാക്കുന്നതിനായാണ് ബാങ്കിങ്ങ് സേവന കേന്ദ്രം (എ ടി എം) കീഴൂർ പള്ളിക്കര റോഡിൽ മമത ബിൽഡിങ്ങിൽ സ്ഥാപിച്ചത്. പൊതുപ്രവർത്തകൻ ശശിഭൂഷൻ പള്ളിക്കര ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ പ്രശാന്തി അദ്ധ്യക്ഷത വഹിച്ചു. സി പി ഗിരീശൻ, രാജീവൻ രാജഗീതം, പത്മനാഭൻ മണന്തല, എം പി രാജീവൻ, സുരേഷ് ഇരിങ്ങത്ത്, നിജിഷ പ്രസംഗിച്ചു.
Discussion about this post