കൊയിലാണ്ടി: ബൈക്ക് യാത്രികനായ ഹോട്ടലുടമ ലോറിയിടിച്ച് മരിച്ചു. പൊയിൽക്കാവിലെ ദേശപ്രിയ ഹോട്ടൽ ഉടമ ചേമഞ്ചേരി മണ്ണാറക്കൽ മോഹൻ ദാസ് (54) ആണ് മരണമടഞ്ഞത്.

ഇന്നലെ രാത്രി 11 മണിയോടെ പയ്യോളിയിലായിരുന്നു അപകടം. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണ്ണാറക്കൽ ലക്ഷ്മി അമ്മയുടെയും പരേതനായ കേളുക്കുട്ടി നായരുടെയും മകനാണ്.

ഭാര്യ: ശശികല (മാഹി). മക്കൾ: വിഷ്ണുദാസ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ശ്യാമള, മനോഹരൻ, വേണു. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.


































Discussion about this post