പയ്യോളി: ദേശീയ പാതയിൽ തെനങ്കാലിൽ പെട്രോൾ പമ്പിന് സമീപം മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ടു.രണ്ടു പേർക്ക് പരിക്കേറ്റു. അധ്യാപകൻ അയനിക്കാട് കുണ്ടാടേരി ഷജിലിനും മകൾക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. കാറും ഓട്ടോറിക്ഷയും ലോറിയുമാണ് അപകടത്തിൽ പെട്ടത്

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ച്, പിന്നാലെയെത്തിയ മിനിലോറിയിലിടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞു, തകർന്നു. കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു.

പയ്യോളി പോലീസും നാട്ടുകാരേയും രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.


Discussion about this post