പയ്യോളി: ആധാരം എഴുത്ത് അസോസിയേഷൻ (എ കെ ഡി ഡബ്ല്യു & എസ് എ) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പയ്യോളി സബ് റജിസ്ട്രാർ ഓഫീസിന് മുന്നിലും പണിമുടക്കും ധർണ്ണയും നടത്തി.
തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, ആധാരമെഴുത്ത് ജോലി ആധാരമെഴുത്തുകാർക്ക് മാത്രമായി സംവരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും വർദ്ധിപ്പിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ലഭ്യമാക്കുക. 13 വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന എഴുത്തുഫീസ് പട്ടിക പുതുക്കി നിശ്ചയിക്കുക, വർഷങ്ങളായി മുടങ്ങിക്കിടന്ന തയ്യാറാക്കൽ, കൈപ്പട പരീക്ഷ നടത്തുക, ഫെയർ വാല്യൂ നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, രേഖകളുടെ സുരക്ഷ ഉറപ്പുവരുത്തി കൊണ്ടുള്ള പരിഷ്ക്കാരം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആധാരം എഴുത്ത് അസോസിയേഷൻ സമരം നടത്തിയത്.
നഗരസഭാംഗം ഷെജ്മിന ഉദ്ഘാടനം ചെയ്തു. സി പി ജീവ അധ്യക്ഷത വഹിച്ചു. വാഴയിൽ വേലായുധൻ, പാലോറ ബാലകൃഷ്ണൻ, ചങ്ങാനാരി ശേഖരൻ, പി കെ ബിന്ദു, യൂണിറ്റ് സെക്രട്ടറി എം. ടി. രഞ്ജിത്ത് പ്രസംഗിച്ചു.
Discussion about this post