പയ്യോളി: ഹൈടെക്ക് വികസന പദ്ധതികൾക്കൊപ്പം കുടിവെള്ളം പോലുള്ള ജീവൽ പ്രശ്നങ്ങൾക്കും പരിഗണന നൽകണമെന്ന് കെ മുരളീധരൻ എം പി. ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം റിലീഫ് ആൻ്റ് കൾച്ചറൽ അസോസിയേഷൻ (എം ആർ സി എ) നടപ്പിലാക്കുന്ന തുറശ്ശേരി കടവ് കുടിവെളള പദ്ധതി പൈപ്പ്ലൈൻ രണ്ടാം ഘട്ടത്തിൻ്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം പി.
പ്രത്യാശയുടെ ഗോപുരം എന്ന കൃതിയുടെ കർത്താവായ കാട്ടു കണ്ടി കുഞ്ഞബ്ദുള്ളയെ പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ ആദരിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് അനുമോദിച്ചു.
എം ആർ സി എ പ്രസിഡണ്ട് കെ കെ ഹംസ അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ സി കെ ഷഹനാസ്, സിജിന മോഹൻ, സംഘടനാ നേതാക്കളായ മഠത്തിൽ നാണുമാസ്റ്റർ, രയരോത്ത് രമേശൻ മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ, വേണു കുനിയിൽ, ഒതയോത്ത് അബ്ദുള്ള, എസ് ആർ ഖാൻ, കെ പി മുജീബ് പ്രസംഗിച്ചു.
വരോൽ മൊയ്തീൻ ഹാജി പദ്ധതിക്കായി വിട്ടു നൽകിയ രണ്ട് സെൻ്റ് സ്ഥലത്താണ് കുടിവെള്ളത്തിനായുള്ള കിണറും ടാങ്കും നിർമിച്ചിട്ടുള്ളത്. പദ്ധതി നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. എല്ലാ ദിവസവും രാവിലെ 7.30 മുതൽ 8 .30 വരെ ഒരു മണിക്കൂറാണ് കുടിവെള്ള വിതരണമുണ്ടാവുക.
Discussion about this post