പയ്യോളി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പയ്യോളി ട്രഷറിക്ക് മുൻപിൽ ധർണ നടത്തി. ധർണ ഡി സി സി സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ക്ഷാമാശ്വാസ കുടിശ്ശിക 8 ശതമാനം, പെൻഷൻ പരിഷ്കരണ കുടിശ്ശിക എന്നിവ നൽകുക, മെഡിസെപ് പദ്ധതി ഒ പി സൗകര്യത്തോടെ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
നിയോജക മണ്ഡലം പ്രസിഡണ്ട് വി ശിവദാസൻ, സംസ്ഥാന കൗൺസിലർമാരായ വേലായുധൻ കീഴരിയൂർ, ടി കെ കൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ പ്രേമൻ നന്മന, കെ സുധാകരൻ, ടി പി ഗോപാലൻ, വി കെ ദാമോധരൻ, ശിവരാമൻ മാസ്റ്റർ, പി വത്സരാജ്, എ കെ മുരന്ദൻ, പി മുത്തു കൃഷ്ണൻ, ഒ ടി ശ്രീനിവാസൻ പ്രസംഗിച്ചു.
Discussion about this post