പയ്യോളി: ദേശീയ പാതയിൽ ഇരിങ്ങൽ മങ്ങുൽപാറയ്ക്ക് സമീപം പാഴ്സൽ ലോറി മറിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് വാഷിങ്ങ് മെഷീനുമായി വരികയായിരുന്ന K A 52 A 5897 ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ സുനീൽ പരിക്കില്ലാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഹൈവേ 2 പട്രോളിങ്ങ് സംഘം എസ് ഐ കെ സുരേഷിൻ്റെ നേതൃത്വത്തിൽ സി പി ഒ മാരായ പ്രശാന്ത്, മൊയ്തു, ഫൈസൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വടകരയിൽ നിന്നുമെത്തിയ ക്രയിനുപയോഗിച്ചു റോഡിൽ നിന്നും ലോറി മാറ്റി.
Discussion about this post