പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോട്ട് സാറ്റലൈററ് 2021-22 പദ്ധതിയുടെ തിക്കോടി ഗ്രാമ പഞ്ചായത്തിലെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഗുണഭോക്താവായ മുനീറ നെടിയാണ്ടി താഴകുനിക്ക് നല്‍കി നിര്‍വഹിച്ചു. അഞ്ചു പെണ്ണാടും ഒരു മുട്ടനാടും ആട്ടിന്‍കൂടും ചേര്‍ന്ന ഒരു യൂണിറ്റിനു 25000 രൂപ സബ്സിഡി നല്‍കുന്നതാണ് പദ്ധതി. ചടങ്ങിൽ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ വിശ്വന്‍, പ്രനില സത്യൻ, പഞ്ചായത്തംഗം സന്തോഷ് തിക്കോടി, വെറ്റിനറി സർജൻ ഡോ. ഷിംജ പ്രസംഗിച്ചു.







































Discussion about this post