പയ്യോളി: പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി വികസനത്തിന്റെ ധനസമാഹരണവുമായി ബന്ധപ്പെട്ട്ട് ധനുസ്സ് 2022 നാടകോത്സവത്തിന് തുടക്കമായി. പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ബിനു കാരോളി, പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ സജിത്ത്, ഹെഡ്മാസ്റ്റർ കെ എം ബിനോയ്കുമാർ , യു കെ അനിത പ്രസംഗിച്ചു.
തുടർന്ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ സ്വർണ്ണ മുഖി എന്ന നാടകം അരങ്ങേറി. ഇന്ന് കായംകുളം സപര്യയുടെ ദൈവത്തിൻറെ പുസ്തകം എന്ന നാടകം അവതരിപ്പിക്കും.
12 ന് വൈകു: 4 മണിക്ക് ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കും. കാനത്തിൽ ജമീല എം എൽ എ, മുൻ സിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ തുടങ്ങിയർ സംബന്ധിക്കും. അദ്ധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും വേദിയിൽ നടക്കും. രാത്രി 7.30 ന് തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്ന നാടകം അരങ്ങേറും. 13 ന് കോഴിക്കോട് കലാഭവൻ്റെ ഉന്തുവണ്ടി എന്ന നാടകവും 14ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി എന്ന നാടകവും നടക്കും.
Discussion about this post