പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നേരത്തേയുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, പ്ലാറ്റ്ഫോം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.കൺവെൻഷൻ പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.

പുത്തുക്കാട്ട് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ, നഗരസഭാംഗങ്ങളായ ടി അരവിന്ദാക്ഷൻ, നിഷാ ഗിരീഷ്, രേവതി തുളസി, വിലാസിനി നാരങ്ങോളി, അനിത കെ, മഞ്ജുഷ ചെറുപ്പനാരി, ചെറിയാവി സുരേഷ് ബാബു, അൻവർ കായിരി കണ്ടി,

സംഘടനാ നേതാക്കളായ ഇ കെ ലിനിഷ്, ഇ സൂരജ്, രാജൻ കൊളാവിപ്പാലം, എ കെ ദേവദാസൻ, പി എം വേണുഗോപാലൻ പ്രസംഗിച്ചു.
പി വി നിധിഷ് സ്വാഗതവും സി സുനിൽകുമാർ നന്ദിയും പറഞ്ഞു.

ബഹുജന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് നഗരസഭാ ചെയര്മാന് വടക്കയിൽ ഷഫീഖ് പ്രസംഗിക്കുന്നു… വീഡിയോ കാണാം….
Discussion about this post