മുംബൈ: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്‍റ്, സാമ്പത്തിക സേവന ദാതാക്കളായ പേടിഎമ്മിന് വായ്പാ വിതരണത്തില്‍ മികച്ച നേട്ടം. 2023 സാമ്പത്തികവര്‍ഷം ഒന്നാം പാദം 8.5 ദശലക്ഷം വായ്പകളാണ് പേടിഎം വിതരണം ചെയ്തത്. കമ്പനിയുടെ വായ്പാ വ്യവസായം 24,000 കോടി രൂപയുടെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
492 ശതമാനമാണ് വായ്പാ വിതരണവളര്‍ച്ച. ജൂണ്‍ മാസത്തിലവസാനിച്ച ഒന്നാം പാദം വിതരണം ചെയ്ത 8.9 ദശലക്ഷം വായ്പയുടെ മൊത്തം മൂല്യം 5,554 കോടി രൂപവരും.
ഓഫ് ലൈന്‍ പേയ്‌മെന്‍റ് ശക്തമാക്കാന്‍ പേടിഎം സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 3.8 ദശലക്ഷം ഉല്പന്നങ്ങള്‍ ആണ് 2022 ജൂണ്‍ വരെ പേടിഎം വിന്യസിച്ചിരിക്കുന്നത്. ഒന്നാം പാദത്തില്‍ 74.8 ദശലക്ഷം ആയിരുന്നു പ്രതിമാസ ട്രാന്‍സാക്ഷന്‍. ജൂണ്‍ മാസത്തില്‍ മാത്രം ഇത് 75.9 ദശലക്ഷം വരും.
ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു (ജിഎംവി) ഒന്നാം പാദം 2.96 ലക്ഷം കോടിയായിരുന്നു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 101 ശതമാനം. 2022 നാലാം പാദം 1541 കോടി രൂപയായിരുന്നു പേടിഎമ്മിന്റെ വരുമാനം.
കോണ്‍ട്രിബ്യൂഷന്‍ പ്രോഫിറ്റ് 210 ശതമാനം വളര്‍ച്ചയോടെ 539 കോടി ആയിരുന്നു. 2022 സാമ്പത്തിവര്‍ഷം മൊത്തം വരുമാനം 4974 കോടി ആയിരുന്നു. കഴിഞ്ഞ ഒരു കൊല്ലത്തെ കോണ്‍ട്രിബ്യൂഷന്‍ 313 ശതമാനം വളര്‍ച്ചയോടെ 1498 കോടി രൂപയായിരുന്നു.
Discussion about this post