പയ്യോളി: അംഗ പരിമിതർക്ക് പയ്യോളി നഗരസഭയുടെ ഓണസമ്മാനം. നഗരസഭ സ്വപ്ന പദ്ധതിയായി കരുതുന്ന, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണ ചടങ്ങ് ആഹ്ളാദകരമായി. 12 ഭിന്നശേഷിക്കാർക്ക് ആണ് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തത്. 1344000 രൂപയാണ് പദ്ധതി അടങ്കൽ തുക. അയനിക്കാട് അറബികോളേജ് പരിസരത്ത് വെച്ച് നഗരസഭ അധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘടനം നിർവഹിച്ചു.
ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മഹിജ എളോടി, പി എം ഹരിദാസൻ, പി എം റിയാസ്, നഗരസഭാംഗങ്ങളായ കെ സി ബാബുരാജ്, സുജല ചെത്തിൽ, സ്മിതേഷ്, സിജിന മോഹനൻ, സി പി ഫാത്തിമ, അൻവർ കായിരിക്കണ്ടി, ഷൈമ ശ്രീജു, ഐ സി ഡി എസ് സൂപ്പർവൈസർ സുജല പ്രസംഗിച്ചു. മുൻ ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി റിപ്പോർട്ട് അവതരിപ്പിച്ചു.
പയ്യോളി നഗരസഭയുടെ 2024-2025 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി, ആദ്യമായാണ് നഗരസഭയിൽ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post