പയ്യോളി: ഷാർജയിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാതായതായി പരാതി. പയ്യോളി കീഴൂർ കളരിയുള്ളതിൽ ‘ഐശ്വര്യ’യിൽ കെ പി രാമകൃഷ്ണന്റെ മകൻ പ്രദീഷ് (45)നെയാണ് കാണാതായതായി പിതാവ് പരാതി നൽകിയത്.
സപ്തംബർ 22 ന് ഷാർജയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിൽ ഇറങ്ങിയതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്നാണ് പരാതി. ഇതു സംബന്ധിച്ച് കരിപ്പൂർ പോലീസ് സ്റ്റേഷനിലും പയ്യോളി പോലീസ് സ്റ്റേഷനിലും പരാതി നൽകി.
Discussion about this post