
പയ്യോളി: സംസ്ഥാന മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപനത്തിൻ്റെ ഭാഗമായി മുൻസിപ്പൽ 26 -ാം ഡിവിഷൻ തിരഞ്ഞെടുപ്പ് പൊതുയോഗം നടന്നു. മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ബഷീർ മേലടി ഉദ്ഘാടനം ചെയ്തു. ലീഗ് ഹൗസിൽ നടന്ന യോഗത്തിൽ വി എം ഇസ്മയിൽ അധ്യക്ഷത വഹിച്ചു. എ പി ഷംസുദ്ധീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

എ പി കുഞ്ഞബ്ദുള്ള, നഗരസഭാംഗം എ പി റസാഖ്, പി കെ നാസറുദ്ധീൻ, കെ പി സി ശുക്കൂർ, റാബിയ മൊയ്തു, റഹ്മത്ത് റസാഖ്, പി എം സമീറ, നാസിഫ് മരച്ചാലിൽ പ്രസംഗിച്ചു.
റിട്ടേണിംഗ് ഓഫീസറായി എ സി അസീസ് ഹാജിയും നിരീക്ഷകനായി പി കെ നാസറുദ്ധീനും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികളായി,
ഇയ്യോത്തിൽ ഹുസ്സയിൻ (പ്രസിഡൻ്റ്), എസ് കെ റാഫി, വി എം ഇസ്മായിൽ (വൈസ് പ്രസിഡൻ്റുമാർ), എ പി ഷംസുദ്ധീൻ (ജനറൽ സെക്രട്ടറി), വി എം നൗഷാദ്, നാസിഫ് മരച്ചാലിൽ (സെക്രട്ടറിമാർ), കെ പി സി അബ്ദു റഹ്മാൻ (ട്രഷറർ),


വനിത ലീഗ് ഭാരവാഹികളായി,
ആരിഫ മരച്ചാലിൽ (പ്രസിഡൻ്റ്), സഫീന റഹ്മാൻ, കെ കെ സാജിത (വൈസ് പ്രസിഡൻ്റുമാർ), പി എം ഷംന (ജനറൽ സെക്രട്ടറി), വി എൻ സമീറ, വി എൻ സബ്രീന (സെക്രട്ടറിമാർ), ജമീല കുഞ്ഞമ്മദ് കുപ്പച്ചൻ (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post