കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി സുഖലാലൻ ശാന്തി ചടങ്ങുകൾക്കു നേതൃത്വം നൽകി.
11 ന് വെള്ളിയാഴ്ച പതിവ് ക്ഷേത്ര ചടങ്ങുകളോടൊപ്പം കാലത്ത് കാഴ്ചശീവേലി, 10 ന് നാഗരാജാവിനും നാഗയക്ഷിക്കും വിശേഷാൽ പൂജയും നൂറുംപാലും പാൽപ്പായസ നിവേദ്യവും, വൈകീട്ട് കാഴ്ചശീവേലി, രാത്രി 8 30 ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്,

12 ന്ചെറിയ വിളക്ക് ദിവസം കാലത്ത് 8 30 ന് കാഴ്ച ശീവേലി, വൈകുന്നേരം 6 ന് പുഷ്പാഭിഷേകം, രാത്രി 7 ന് തായമ്പക, 11 ന് നാന്തകം എഴുന്നള്ളിപ്പ്,
13 ന് ഞായറാഴ്ച വലിയവിളക്ക് ദിവസം കാലത്ത് 7 30ന്. വിദ്യാമന്ത്ര പുഷ്പാർച്ചന, അരങ്ങോല വരവുകൾ, വൈകുന്നേരം 6 ന് സഹസ്ര ദീപക്കാഴ്ച, വലിയ കാണിക്ക, ഗുളികന് ഗുരുതി തർപ്പണം, വെള്ളാട്ട്, തിറകൾ, രാത്രി ഒരു മണിക്ക് നാന്തകം എഴുന്നള്ളിപ്പ്,
14 തിങ്കളാഴ്ച താലപ്പൊലി, ദേവി ദേവൻമാരുടെ കൂട്ടിയെഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട, 15 ചൊവ്വാഴ്ച ആറാട്ട് ദിനം വൈകീട്ട് ആറാട്ട് പുറപ്പാട്, രാത്രി 12 ന് വലിയ ഗുരുതി തർപ്പണം, കൊടിയിറക്കൽ എന്നിവ ഉണ്ടാവും.
Discussion about this post