എലത്തൂര്‍: പാവങ്ങാട് മേല്‍പ്പാലത്തിനു സമീപം യുവതിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി (43)ആണ് മരിച്ചത്. പാവങ്ങാട് മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേങ്കില്‍ പോവാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നാണ് ബന്ധുക്കൾ
പറയുന്നത്. അമൃതശ്രീ സ്വാശ്രയസംഘം കോഴിക്കോട് നോര്‍ത്ത് മേഖല കോ-ഓര്‍ഡിനേറ്ററായിരുന്നു.
ഭര്‍ത്താവ്: മുത്തു. അച്ഛന്‍: കായക്കലകത്ത് സതീശന്‍. അമ്മ: ശോഭന. മക്കള്‍: നിരഞ്ജന, മേധാജ്ഞന.
Discussion about this post