
പയ്യോളി: പാസഞ്ചർ ട്രെയിനുകൾക്ക് ഇരിങ്ങലിൽ സ്റ്റോപ്പ് പുന:സ്ഥാപിച്ചു കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വ്യാഴാഴ്ച രാവിലെ ട്രെയിനിന് സ്വീകരണം നൽകും. ഇരിങ്ങൽ റെയിൽവെ ഡവലപ്പ്മെൻറ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയിട്ടുള്ളത്. ട്രെയിൻ നിർത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഇന്നു ലഭിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനും കഠിന പരിശ്രമങ്ങൾക്കും ശേഷമാണ് കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ നിർത്തിവെച്ച സ്റ്റോപ്പ് പുന:സ്ഥാപിച്ചു കിട്ടിയത്. അതു കൊണ്ടു തന്നെ സ്വീകരണം ആഘോഷമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
ബുധനാഴ്ച മുതൽ പാസഞ്ചർ ട്രെയിനുകൾ നിർത്തിത്തുടങ്ങുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. ഇതനുസരിച്ച് ‘പയ്യോളി വാർത്തകൾ’ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, നേരത്തേ തീരുമാനമായിരുന്നുവെങ്കിലും ഉത്തരവിറങ്ങുന്നതിലുണ്ടായ കാലതാമസമാണ് ട്രെയിൻ നിർത്തുന്നത് വ്യാഴാഴ്ചത്തേക്ക് മാറിയത്.
ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ രാവിലെ 7.29 നും കണ്ണൂരിൽ നിന്നും ഷൊർണൂരിലേക്കു പോകുന്ന ട്രെയിൻ വൈകീട്ട് 6. 21 നും ഇരിങ്ങലിൽ നിർത്തും. കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ 2.59 ന് ഇരിങ്ങലിലെത്തും. ഒരു മിനിട്ടാണ് ഹാൾട്ടിങ്ങ് സമയം.
Discussion about this post