കണ്ണൂർ: ഏപ്രിൽ ആറുമുതൽ 10 വരെ കണ്ണൂരിൽ സി പി ഐ എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിക്കും. പാർട്ടി കോൺഗ്രസിന്റെ സുരക്ഷാ ചുമതല മൂന്ന് എസ് പി മാർക്ക് ആയിരിക്കും.
പാർട്ടി കോൺഗ്രസിനായി ഏപ്രിൽ മൂന്നുമുതൽ സിപി ഐ എമ്മിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തി തുടങ്ങും. ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ് പിയേയും സുരക്ഷാ ചുമതലക്ക് രണ്ട് എസ് പിമാരെയുമാണ് നിയമിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 2000 പൊലീസുകാർ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കും. കൂടാതെ, ആന്റി മാവോയിസ്റ്റ് സ്ക്വാഡിനെയും കെ എ പി ബറ്റാലിയൻ പൊലീസ് സേനയേയും വിന്യസിക്കും.
ഫുഡ് ആൻഡ് സേഫ്റ്റി, പി ഡബ്ല്യൂ ഡി തുടങ്ങിയവർക്കും പൊലീസ് പ്രത്യേക നിർദേശം കൊടുത്തിട്ടുണ്ട്. കെ- റെയിൽ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുടെ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയുമൊരുക്കുന്നുണ്ട്.
Discussion about this post