ന്യൂഡൽഹി: ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായി പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയിൽ ചോദ്യോത്തര വേളയും ശൂന്യവേളയും മുടങ്ങി. ലോക്സഭയിൽ വിഷയം ചർച്ച ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് എംപിമാർ പാർലമെന്റിലെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ഇന്ധന വില വർധനവ് അടിയന്തരമായി ചർച്ച ചെയ്യണം എന്നാവശ്യപെട്ട് സിപിഎം രാജ്യസഭ നേതാക്കളായ എളമരം കരീം, വി. ശിവദാസൻ, ജോണ് ബ്രിട്ടാസ് തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.എന്നാൽ വിഷയത്തിൽ അടിയന്തര ചർച്ച അനുവദിക്കില്ലെന്നും ബന്ധപെട്ട വകുപ്പിന്റെ ധനാഭ്യർഥന ചർച്ച വരുന്പോൾ വിഷയം പരിഗണിക്കാം എന്നുമാണ് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞത്. ലോക്സഭ സ്പീക്കർ ഓം ബിർലയും വിഷയത്തിൽ ചർച്ച അനുവദിച്ചില്ല.
Discussion about this post